ട്രെയിന്‍ വൈകല്‍: നടപടി സ്വീകരിച്ച് വരുന്നതായി റെയില്‍വേ

കൊല്ലം: ട്രെയിനുകളുടെ വൈകിയോട്ടം സംബന്ധിച്ച പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ സതേണ്‍ റെയിവേ തിരുവനന്തപുരം ഡിവിഷന്‍ അസിസ്റ്റന്റ് ഓപറേറ്റര്‍ മിഥുന്‍ പി സോമരാജന്‍ ഹാജരായി. ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി സിറ്റിങിനെത്തിയ അസിസ്റ്റന്റ് ഓപറേറ്റന്‍ അറിയിച്ചു. യാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന റിപോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കണമെന്ന് കമ്മീഷന്‍ റെയില്‍വേ പ്രതിനിധിയോട് ആവശ്യപ്പെട്ടു. ട്രെയിനുകളുടെ വൈകിയോട്ടവും പിടിച്ചിടലും കാരണം യത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അഭികാമ്യമല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഡി സജീവാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓഫ് നേച്വര്‍ എന്ന സംഘടന ഇന്നലെ നടന്ന സിറ്റിങ്ങില്‍ അപേക്ഷ നല്‍കി.

RELATED STORIES

Share it
Top