ട്രെയിന്‍ യാത്രക്കാരിയ്ക്കു നേരെ ആസിഡ് ആക്രമണംകൊട്ടാരക്കര: കന്യാകുമാരിപുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ ആസിഡ് ആക്രമണം. യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇവര്‍ക്കു സമീപത്തിരുന്ന അലോഷ്യസ് എന്ന യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യുവതിക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.
പുനലൂര്‍ സ്വദേശിയായ അരുണ്‍ ആണ് ആസിഡാക്രമണം നടത്തിയത്. ഇതിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ യാത്രക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ആക്രമണത്തിനിരയായ യുവതിയെയോ അരുണിനേയോ പരിചയമില്ലെന്നാണ് അലോഷ്യസ് മൊഴി നല്‍കിയിട്ടുള്ളത്.

RELATED STORIES

Share it
Top