ട്രെയിന്‍: ചായക്കും കാപ്പിക്കും വില കൂടും

ന്യൂഡല്‍ഹി: ട്രെയിനിലെ ചായക്കും കാപ്പിക്കും ഇന്ത്യന്‍ റെയില്‍വേ വില വര്‍ധിപ്പിക്കും. ടീ ബാഗോടു കൂടിയ ചായ 150 എംഎല്‍ കപ്പിന് വില ഏഴു രൂപയില്‍ നിന്ന് 10 രൂപയായാണു വര്‍ധിപ്പിക്കുക. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി ഉപയോഗിച്ചുള്ള 150 എംഎല്ലിന്റെ കപ്പ് കാപ്പിക്കും വില ഏഴു രൂപയില്‍ നിന്ന് 10 രൂപയാവും. ടീ ബാഗില്ലാത്ത ചായ അഞ്ചു രൂപയ്ക്ക് വില്‍ക്കുന്നതു തുടരും.
ജിഎസ്ടി ഉള്‍പ്പെടെയാണ് ഈ വിലയെന്നു റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതോടൊപ്പം മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂട്ടും. റെയില്‍വേ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കു വില അഞ്ചു രൂപയുടെ ഗുണിതങ്ങളായി വില നിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top