ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കൊല്ലം: പെരിനാടിനും ശാസ്താംകോട്ടയ്ക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ഇതുവഴിയുള്ള ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ 9.30ന് കായംകുളത്തു നിന്നായിരിക്കും ഇന്ന് സര്‍വീസ് ആരംഭിക്കുക. രാവിലെ 8.50നുള്ള കൊല്ലം-എറണാകുളം മെമു (66302) 9.47ന് കായംകുളത്തു നിന്ന് സര്‍വീസ് ആരംഭിക്കും.
ഇന്നു രാത്രി തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയില്‍ 50 മിനിറ്റും ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് അരമണിക്കൂറും പിടിച്ചിടും.
നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22655 തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. മുംബൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് കരുനാഗപ്പള്ളി-ശാസ്താംകോട്ട സ്‌റ്റേഷനുകള്‍ക്കിടയില്‍ 25 മിനിറ്റ് പിടിച്ചിടും. ബിലാസ്പൂര്‍-തിരുനെല്‍വേലി പ്രതിവാര എക്‌സ്പ്രസ് ശാസ്താംകോട്ട സ്‌റ്റേഷനില്‍ 80 മിനിറ്റും പുലര്‍ച്ചെ എത്തുന്ന ഭാവ്‌നഗര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (19260) 60 മിനിറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും.
രാവിലെ 11.10ന് കൊല്ലത്ത് നിന്നു പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു (66308) മെയ് അഞ്ചു വരെ 1.25 മണിക്കൂര്‍ വൈകി 12.35ന് മാത്രമേ കൊല്ലത്തു നിന്നു പുറപ്പെടൂ. എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) മെയ് അഞ്ചു വരെ 45 മിനിറ്റ് വൈകി 12.45ന് മാത്രമേ എറണാകുളത്തു നിന്ന് പുറപ്പെടൂ.

RELATED STORIES

Share it
Top