ട്രെയിനില്‍ നിന്നും പെരിയാറിലേക്ക് വീണ അന്യ സംസ്ഥാന യുവതിയെ രക്ഷപ്പെടുത്തി

ആലുവ: ട്രെയിനില്‍ നിന്നും പെരിയാറിലേക്ക് വീണ അന്യസംസ്ഥാന യുവതിയെ നാട്ടുകാരും  ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിനി സംഗീതയാണു പെരിയാറിനു കുറുകെയുള്ള തുരുത്ത് റെയില്‍വേ പാലത്തിനു മുകളില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
വീഴ്ചയുടെ ആഘാതത്തി ല്‍ ഭയന്നു വിറച്ച യുവതി നിലവിളിച്ചതോടെ മേല്‍പാലത്തിലൂടെയുള്ള യാത്രക്കാരാണു യുവതിയെ കണ്ടത്. പുഴയില്‍ വീണ ശേഷം ഇരുപത് മിനിറ്റോളം തുഴഞ്ഞ് നിന്ന യുവതിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതി ആശുപത്രി വിടുകയും ചെയ്തു. ബുധനാഴ്ച രാവിലെ കടന്നുപോയ എറണാകുളം ബിലാസ്പൂര്‍ ട്രെയിനിലെ യാത്രിക്കാരിയാണു യുവതി.

RELATED STORIES

Share it
Top