ട്രെയിനില്‍ ചായയുണ്ടാക്കാന്‍ കക്കൂസിലെ വെള്ളം: റെയില്‍വേ ഒരു ലക്ഷം പിഴയിട്ടു

ഹൈദരാബാദ്: ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ റെയില്‍വേ പിഴയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേത്തുടര്‍ന്ന് റെയില്‍വേ നടത്തിയ അന്വേഷണത്തിലാണ് നടപടി.പി ശിവപ്രസാദിനാണ് റെയില്‍വേ പിഴയിട്ടത്.



ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.

RELATED STORIES

Share it
Top