ട്രെയിനില്‍ കടത്തിയ 26 പെണ്‍കുട്ടികളെ മോചിപ്പിച്ചു

ഗോരഖ്പൂര്‍: ട്രെയിനില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. മുസഫര്‍നഗര്‍-ബാന്ദ്ര അവധ് എക്‌സ്പ്രസില്‍നിന്നാണ് 26 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്.ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കൊണ്ടുപോവുന്നെന്നും ചില കുട്ടികള്‍ കരയുന്നുണ്ടെന്നും കാണിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റ് ശ്രദ്ധയില്‍പെട്ട വാരണാസിയിലെയും ലഖ്‌നോവിലെയും ഭരണാധികാരികള്‍ ഉടനടി റെയില്‍വേ പോലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പോലിസും സുരക്ഷാസേനയും ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top