ട്രെയിനിന് മുകളില്‍ അപകടയാത്ര ; യുവാവ് അറസ്റ്റില്‍ചെങ്ങന്നൂര്‍: ട്രെയിനിന് മുകളില്‍ അപകടകരമാം വിധം യാത്രചെയ്ത യുവാവ് അറസ്റ്റില്‍. ഛത്തീസ്ഗഡ് വസകര കോട എക്കല്‍ കനയകുമാര്‍ ശര്‍മ(23)യെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വഞ്ചിനാട് എക്‌സ്പ്രസ് ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു യാത്രതിരിച്ചപ്പോള്‍ എന്‍ജിന് തൊട്ടുപിന്നില്‍ ഉള്ള കംപാര്‍ട്ട്‌മെന്റിന് മുകളില്‍ കയറി ഇയാള്‍ യാത്രചെയ്യുകയായിരുന്നു. മീത്തുംപടി റെയില്‍വേ ഗേറ്റിലെ കീപ്പര്‍ ഇതു കണ്ടെത്തി വിവരം ആര്‍പിഎഫിനെ അറിയിച്ചു. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പ്രശശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍  അഞ്ച് കിലോമീറ്ററോളം പിറകേ ഓടി തഴക്കര പുഞ്ചയ്ക്ക് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ  ഇയാളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top