ട്രെയിനിനു മുകളില്‍ മരം വീണു; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

അരൂര്‍/കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അന്ത്യോദയ എക്‌സ്പ്രസ്സിന് മുകളിലാണ് മരം വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് ചന്തിരൂര്‍ വെളുത്തുള്ളി ലെവല്‍ ക്രോസിനു സമീപമായിരുന്നു അപകടം. ട്രെയിനിന്റെ മുന്‍ഭാഗത്താണ് മരം വീണത്. മരം വൈദ്യുതി ലൈനില്‍ വീണ് തീവണ്ടിയുമായുള്ള വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ട്രെയിന്‍ നില്‍ക്കുകയും ചെയ്തു. നിറയെ യാത്രക്കാരുമായി എത്തിയ ട്രെയിന്‍ വഴിയില്‍ കുടുങ്ങി. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകി.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ വെള്ളത്തിലായതിനെ തുടര്‍ന്ന് ഇന്നലെ 10 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം പാസഞ്ചര്‍, എറണാകുളം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

RELATED STORIES

Share it
Top