ട്രെയിനിടിച്ച് സ്ത്രീയുടെ കാല്‍പാദം അറ്റു

കുമ്പള:  റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാല്‍പാദം അറ്റു. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കുമ്പള റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം. കുമ്പള സ്വദേശി രാജമ്മ (55)യുടെ കാല്‍പാദമാണ് അറ്റത്. നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രാജമ്മയുടെ ഇടത് കാല്‍പാദമാണ് അറ്റത്. മംഗളൂരുവില്‍ നിന്ന് കണ്ണുര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.

RELATED STORIES

Share it
Top