ട്രൂപ്പിന്റെ പേരില്‍ മനുഷ്യക്കടത്ത് : ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്ന്യൂഡല്‍ഹി: തന്റെ ട്രൂപ്പിന്റെ പേരില്‍ അനധികൃതമായി ആളുകളെ വിദേശത്തെത്തിച്ചതിന് പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ. 1998-99 കാലഘട്ടത്തില്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും പത്ത് പേരെ ഗായകസംഘത്തോടൊപ്പം യു.എസിലെത്തിച്ചു എന്നാണ് കേസ്. പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറക്കിയത് ഉള്‍പ്പടെയുള്ള മനുഷ്യക്കടത്തു കേസുകളാണ് മെഹന്ദിയുടെ പേരിലുള്ളത്.
സമാനമായ 35 കേസുകള്‍ ഇവരുടെ പേരിലുണ്ട്.
യു എസിലെത്തിച്ചവരെ അവിടെ ഉപേക്ഷിച്ച് തിരിച്ചുപോരുകയാണ് മെഹന്ദിയും സഹോദരനും ചെയ്തുകൊണ്ടിരുന്നത്. അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് പലരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്.

RELATED STORIES

Share it
Top