ട്രിബ്ലിങില്‍ ലോകകപ്പ് റെക്കോഡിട്ട് മെസ്സി; തിരുത്തിയത് മറഡോണയുടെ റെക്കോഡ്


മോസ്‌കോ:  ആവേശ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നതിന് പിന്നാലെ ലോകകപ്പില്‍ പുത്തന്‍ റെക്കോഡിട്ട് ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ട്രിബ്ലിങ് നടത്തിയ താരമെന്ന റെക്കോഡാണ് മെസ്സി നൈജീരിയക്കെതിരായ മല്‍സരത്തിലൂടെ സ്വന്തം പേരില്‍ കുറിച്ചത്. നാലാം ലോകകപ്പ് കളിക്കുന്ന മെസ്സി 18 മല്‍സരങ്ങളില്‍ നിന്ന് 107 ട്രിബ്ലിങാണ് നടത്തിയിരിക്കുന്നത്. 21 മല്‍സരങ്ങളില്‍ നിന്ന് 105 ട്രിബ്ലിങ് നടത്തിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

RELATED STORIES

Share it
Top