ട്രിപ്പോളി: 48 മണിക്കൂറിനിടെ പലായനം ചെയ്തത് 1700 കുടുംബങ്ങള്‍

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നു 48 മണിക്കൂറിനകം 1700ലധികം കുടുംബങ്ങള്‍ പലായനം ചെയ്തതായി യുഎന്‍. സംഘര്‍ഷം രൂക്ഷമായതോടെ ആഗസ്ത് 26 മുതല്‍ 5000ത്തോളം കുടുംബങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പലായനം ചെയ്തതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ 115 പേര്‍ കൊല്ലപ്പെടുകയും 560 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. തലസ്ഥാനമായ ട്രിപ്പോളിയില്‍ ആഗസ്ത് അവസാനത്തോടെ സംഘര്‍ഷം രൂക്ഷമായി. മേഖലയിലെ ഇരു വിഭാഗം വിമത സംഘങ്ങള്‍ തമ്മിലാണ് പോരാട്ടം. മേഖലയില്‍ യുഎന്‍ ഇടപെട്ട് സപ്തംബര്‍ നാ—ലിനു വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചെങ്കിലും ഇരു വിഭാഗവും ലംഘിക്കുകയായിരുന്നു.

RELATED STORIES

Share it
Top