ട്രിപ്പോളിയില്‍ എണ്ണക്കമ്പനി ഓഫിസിന് നേരെ ആക്രമണം

ട്രിപ്പോളി: ലിബിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷനല്‍ ഓയില്‍ കോര്‍പറേഷന്‍ ആസ്ഥാനത്തു സായുധ ആക്രമണം. കെട്ടിടത്തിനകത്തു കയറിയ ആയുധധാരികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസ് ജീവനക്കാരായ രണ്ടുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ചെയ്തു. സ്‌ഫോടകവസ്തുക്കളും യന്ത്രത്തോക്കുകളുമായി ഇരച്ചുകയറിയ ആക്രമികളില്‍ നിന്നു ജീവനക്കാരെ ജനല്‍ തകര്‍ത്താണു സുരക്ഷാസേന പുറത്തിറക്കിയത്. ആറു പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ രണ്ടു പേരുടെ മൃതദേഹം കെട്ടിടത്തിനു വെളിയില്‍ കണ്ടെത്തി. ആയുധധാരികള്‍ ആരെന്നോ, അവരുടെ ഉദ്ദേശ്യമോ അധികാരികള്‍ വെളിവാക്കിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

RELATED STORIES

Share it
Top