ട്രിപ്പിള്‍ സെഞ്ച്വറിക്കരികെ വസിം ജാഫര്‍; വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍നാഗ്പൂര്‍: 40 വയസ്സിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി വസീം ജാഫര്‍ ബാറ്റുവീശിയപ്പോള്‍ ഇറാനി ട്രോഫി ടൂര്‍ണമെന്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ വിദര്‍ഭക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 180 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 598 റണ്‍സെന്ന മികച്ച നിലയിലാണ് വിദര്‍ഭ. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ മാന്ത്രിക സ്‌പെല്ലിനു മുന്നിലും യുവതാരം സിദ്ധാര്‍ഥ് കൗളിന്റെ വേഗയേറിന് മുന്നിലും തളരാതെ ബാറ്റ് വീശിയാണ് വസീം ജാഫര്‍ വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത.് ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കാന്‍ താരത്തിന് ഇനി 15 റണ്‍സ് കൂടി മതി. 425 പന്തുകള്‍ നേരിട്ട വസീം 34 ഫോറുകളും ഒരു സിക്‌സറും പറത്തിയാണ് മുന്നൂറിനരികെ തന്റെ സ്‌കോര്‍ ഭദ്രമാക്കിയത്.  ഇന്നലെ മാത്രം ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയ വിദര്‍ഭ 309 റണ്‍സാണ് തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. 10 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയ ഗണേഷ് സതീഷിന്റെ (120) വിക്കറ്റാണ് വിദര്‍ഭയ്ക്ക് ഇന്നലെ നഷ്ടമായത്. ഗണേഷിനെ സിദ്ദാര്‍ഥ് കൗള്‍ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 44 റണ്‍സെടുത്ത അവൂര്‍വ് വാംഖഡെയാണ് വസീമിന് കൂട്ടായുള്ളത്. നേരത്തേ, ക്യാപ്റ്റന്‍ ഫായിസ് ഫസലും(89) സഞ്ജയും (53) വിദര്‍ഭയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top