ട്രാഫിക് പരിഷ്‌കരണത്തിന്റെ പേരില്‍ പോലിസ് അഴിഞ്ഞാടുന്നുവെന്ന്

കുമ്പള: ട്രാഫിക് പരിഷ്‌കരണത്തിന്റെ പേരില്‍ പോലിസ് അഴിഞ്ഞാടുകയാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അംഗഡിമുഗറില്‍ വച്ച് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന് നേരെയുള്ള പോലിസ് അക്രമം പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ക്ക് സൂരക്ഷയൊരുക്കേണ്ടുന്ന പോലിസ് ഗുണ്ടാസ്‌റ്റെയിലിലാണ് പെരുമാറുന്നതെന്നും ഇത് ജനങ്ങളില്‍ ഭീതി വിതക്കാനേ ഉപകരിക്കുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏതാനും മാസം മുമ്പ് അനധികൃത സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ചു കാറിന്റെ ഗ്ലാസ് തകര്‍ത്തു ലോക്ക് പൊട്ടിച്ചു കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയതും വിവാദമായിരുന്നു. അഷ്‌റഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മാട്ടംകുഴി, മുസമ്മില്‍ പെര്‍വാഡ്, അഫ്രാസ് ബദ്‌രിയനഗര്‍, അഫ്രു കുമ്പള, സിറാജ് മാവിനക്കട്ട, ശാഹുല്‍ പെര്‍വാഡ്, റഫീഖ് കടവത്ത്, അഫ്‌സല്‍ കളത്തൂര്‍, നൗഷാദ് ബദ്‌രിയനഗര്‍ സംസാരിച്ചു.

RELATED STORIES

Share it
Top