ട്രാഫിക് നിയമം ലംഘിക്കുന്നവരെ സ്റ്റേഷനിലിരുന്ന് പിടികൂടാം; സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥി

തൃശൂര്‍: ട്രാഫിക് നിയമം ലംഘിച്ച് പായുന്ന വാഹനങ്ങളെ എളുപ്പത്തില്‍ പിടികൂടാന്‍ സാങ്കേതിക വിദ്യയുമായി പ്ലസ്ടു വിദ്യാര്‍ഥി. കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ ഇനി പൊലിസിന് പായേണ്ട ആവശ്യമില്ല.
കണ്‍ട്രോള്‍ റൂമിലിരുന്നു തന്നെ വാഹനങ്ങളുടെ വേഗത കുറച്ച് നിര്‍ത്തിക്കാം. ആളൂര്‍ എസ്എന്‍വിഎച്ച്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സെബിന്‍ ബിജുവാണ് പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ജിഎസ്എം വഴിയാണ് ഈ സംവിധാനം. ഇതിന്റെ ഒരു ഘടകം വാഹനത്തില്‍ പിടിപ്പിക്കണം.
പുതുതായി ഇറക്കുന്ന വാഹനങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അപകടങ്ങള്‍ കുറയ്ക്കാനും മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടാനും സ്‌കൂള്‍ സമയങ്ങളില്‍ അമതി വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനും സാധിക്കുമെന്ന് സെബിന്‍ പറഞ്ഞു. 5000 രൂപയാണ് ഈ സാങ്കേതിക വിദ്യ ഘടിപ്പിക്കുന്നതിന് വരുന്ന ചെലവ്. സെബിന്‍ കണ്ടെത്തിയ ഈ സാങ്കേതികവിദ്യ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ബി ഡി ദേവസി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് സെബിന്‍ പറഞ്ഞു.
ചാലക്കുടി പോട്ട നെല്ലുപ്പുള്ളി ബിജുവിന്റെ മകനാണ് സെബിന്‍. മാതാവ് സീനയും ബന്ധുവായ ടി ആ ര്‍ ഫ്രാന്‍സിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top