ട്രാന്‍സ്‌ഫോമര്‍ പെയിന്റിങിനിടെ 15കാരന് ഷോക്കേറ്റു; നില ഗുരുതരംതൊടുപുഴ: ഇലട്രിക് ട്രാന്‍ഫോമറിന് ചുറ്റുവേലിക്ക് പെയിന്റ് അടിക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. ചെറുതോണി ഭൂമിയാംകുളം പുളിക്കകുന്നേല്‍ ബിനോയിയുടെ മകന്‍ ബിപിനാ(15)ണ് ഷേക്കേറ്റത്.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.വൈദ്യുതി വകുപ്പിലെ കരാര്‍ ജോലിക്കാരന്റെ നിര്‍ദേശപ്രകാരം ജോലിക്ക് പോയതായിരുന്നു.ജോലിയുടെ ഭാഗമായി മരിയാപുരത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ ഇരുമ്പ് വേലിക്ക് പെയിന്റ് ചെയ്തുകൊണ്ടിരിക്കെയാണ് ഷോക്കടിച്ച് തെറിച്ച് വീണത്..പെട്ടന്ന് കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.ബിപി വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

RELATED STORIES

Share it
Top