ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നല്‍കണം: കോടതി

ഡെറാഡൂണ്‍: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൡലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവു നടപ്പാക്കാന്‍ ആറുമാസം സമയം അനുവദിക്കുകയും ചെയ്തു.
തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മനോജ് തിവാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.
ഹരജിക്കാര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ ഡെറാഡൂണ്‍ എസ്എസ്പിക്ക് നിര്‍ദേശവും നല്‍കി.

RELATED STORIES

Share it
Top