ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്

തുമലപ്പുറം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സാമൂഹിക നീതിവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അമിത്മീണ നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ഈ കാര്‍ഡുകള്‍ സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാസാമൂഹിക നീതി ഓഫിസര്‍ കണ്‍വീനറുമായ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ നീതി കമ്മിറ്റിയാണ് അപേക്ഷകള്‍ പരിശോധിച്ച് കാര്‍ഡ് നല്‍കുന്നത്. മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലെ മന്ത്രിസഭാ വാര്‍ഷികാഘോഷമേളയില്‍ നടന്ന ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസര്‍ കെ കൃഷ്ണമൂര്‍ത്തി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, സുധീര്‍ അമ്പാടി (മെഡിക്കല്‍ ഓഫിസര്‍, ആയുര്‍വേദം), ഡോ. മുഹമ്മദ് അക്ബര്‍ (മെഡിക്കല്‍ ഓഫിസര്‍,ഹോമിയോ), ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി റിയഇഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top