ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: എസ്ഡിപിഐ

കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നതിലും സൗഹാര്‍ദപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മെട്രോ മാനേജ്‌മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീ വഴി തൊഴില്‍ ലഭിച്ച സ്ത്രീകളും ട്രാന്‍സ്‌ജെന്റേഴ്‌സുമാണ് കടുത്ത തൊഴില്‍ പീഢനം നേരിടുന്നത്. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാത്തത് മൂലം ഭിന്നലിംഗക്കാരിയായ സാര്‍വിക ഉള്‍പ്പെടെയുള്ളവര്‍ തൊഴിലുപേക്ഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ട്രാന്‍സ്‌ജെന്റേഴ്‌സിനെ ജോലിക്കെടുത്ത കൊച്ചി മെട്രോയുടെ നടപടി ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തുടക്കത്തിലേ തന്നെ നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ   വഴി തെറ്റി ഓടാന്‍  പൊതു സമൂഹം അനുവദിക്കില്ല. കെഎംആര്‍എല്ലും കുടുംബശ്രീയും എത്രയും പെട്ടെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കില്‍ മെട്രോ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുവാന്‍ എസ്ഡിപിഐ സമരരംഗത്തിറങ്ങുമെന്ന് വി എം ഫൈസല്‍ അറിയിച്ചു.

RELATED STORIES

Share it
Top