ട്രാന്‍സ്്‌ഫോമര്‍ അപകടാവസ്ഥയില്‍: മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര്‍

ബദിയടുക്ക: സീതാംഗോളി കെഎസ്ഇബി സെക്ഷന്‍ പരിധിയിലെ ബേള ദര്‍ബത്തടുക്കയിലെ ട്രാന്‍സ്ഫര്‍മര്‍ അപകട നിലയില്‍. ബദിയടുക്ക-കുമ്പള റോഡില്‍ സെന്റ് ബര്‍ത്തലോമിയസ് യുപി സ്‌കൂളിന് സമീപത്തയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്.
മാത്രവുമല്ല പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിനാലും ട്രാന്‍സ്ഫര്‍മാറിന് തൊട്ടുരുമ്മി കാലപ്പഴക്കം ചെന്ന കൂറ്റന്‍ അക്കേഷ്യ മരങ്ങള്‍ ഏത് സമയത്തും നിലം പൊത്താവുന്ന രീതിയില്‍ ഉള്ളതുകൊണ്ട് അപകട സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യുസ് അടിച്ച് പോയാല്‍ പുനഃസ്ഥാപിക്കണമെങ്കില്‍ മഴ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ പോലും ഇവിടെ എത്താന്‍ ഭയപെടുന്നു. തകരാറ് പരിഹരിക്കുന്നതിന് മെയിന്‍ ലൈനുമായുള്ള ബന്ധം വിച്ഛെദിച്ചതിന് ശേഷം മാത്രമെ ട്രാന്‍സ്‌ഫോര്‍മാറിന് സമീപം എത്തുകയുള്ളു. അത്‌കൊണ്ടു തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ പലപ്പോഴും ദിവസങ്ങള്‍ പിടിക്കും. ഇത് മൂലം ഉപഭോക്താക്കള്‍ ഏറെ ദുരിതത്തിലാണ്.

RELATED STORIES

Share it
Top