ട്രഷറി മാറ്റിയത് മൂന്നാം നിലയിലേക്ക്; വയോജനങ്ങള്‍ക്ക് ദുരിതം

മട്ടന്നൂര്‍: മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ ട്രഷറി നഗരസഭ ഓഫിസിനടുത്ത ഷോപിങ് കോംപ്ലക്‌സിലേക്ക് മാറ്റിയതോടെ ഇടപാടുകാര്‍ ദുരിതത്തില്‍.
നിലവില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയിലേക്ക് എത്തിപ്പെടാന്‍ വയോജനങ്ങും അംഗപരിമിതരും കഷ്ടപ്പെടുകയാണ്. നിരവധി പടികള്‍ കയറി വേണം മൂന്നാം നിലയിലെത്താന്‍. അപ്പോഴേക്കും  പലരും തളര്‍ന്ന് അവശരായിരിക്കും. ഇവിടെ ഇടപാടുകാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
മട്ടന്നൂര്‍ ബസ്‌സ്റ്റാന്റില്‍നിന്ന് ട്രഷറിയിലെത്താന്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കണം. കഴിഞ്ഞ മാസമാണ് ട്രഷറിയുടെ പ്രവര്‍ത്തനം ഷോപിങ് കോംപ്ലക്‌സിലേക്കു മാറ്റിയത്. ഇടപാടുകാരുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും അതൊന്നും അധികൃതര്‍ ഗൗനിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഒന്നാം നിലയിലായിരുന്നു ട്രഷറി പ്രവര്‍ത്തിച്ചത്. എന്നാല്‍ പുതിയ കെട്ടിടത്തില്‍ മുന്നാം നിലയിലാണ് ഇപ്പോള്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top