ട്രഷറി ബില്ലുകളുടെ കൈമാറ്റം ഓണ്‍ലൈനാക്കുന്നുഈരാറ്റുപേട്ട:  തദ്ദേശസ്ഥാപനങ്ങളുടെ ട്രഷറി ബില്ലുകളുടെ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാക്കുന്നു. നേരിട്ടുള്ള പണമിടപാടുകള്‍ നിര്‍ത്തി ഗുണഭോക്താക്കളുടെ, കരാറുകാരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുന്നതാണ്  പുതിയ സംവിധാനം. ബില്ലുകള്‍ പാസാകുന്നതിനുള്ള കാലതാമസം ഇല്ലാതാവുന്നതൊടൊപ്പം അഴിമതിയും കൃത്രിമത്വവും ഒഴിവാക്കാനാവും. വിവിധ പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക്  ഉദ്യോഗസ്ഥര്‍ ബില്‍ തയ്യാറാക്കി ട്രഷറിയിലേക്ക് കൈമാറിയാണ്് നിലവില്‍ പണം നല്‍കുന്നത്. ഓണ്‍ലൈന്‍ നടപ്പാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന ബില്ല് ഓണ്‍ലൈനായി ട്രഷറിയിലേക്ക് അയക്കുകയും തുക ബില്ലില്‍ സൂചിപ്പിച്ചവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.മുന്‍ഗണനാ ക്രമം കൃത്യമായി പാലിക്കുന്നതൊടൊപ്പം പരിശോധനയും എളുപ്പത്തില്‍ നടക്കുന്നു. അവധി ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ബില്ലുകള്‍ ട്രഷറിയിലേക്ക് അയക്കാം. എളുപ്പത്തില്‍ സാമ്പത്തിക ഇടപാടുക പൂര്‍ത്തിയാകുന്നത് ഉദ്യോസ്ഥര്‍ക്ക്് ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം ഗുണഭോക്താവിനും ആശ്വാസം ലഭിക്കുന്നതാണ്. തദേശസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സാംഖ്യ സോഫ്ട് വെയര്‍ ട്രഷറികളുമായി സംയോജിപ്പിച്ചാണ് ഓണ്‍ലൈ ന്‍ ഇടപാട് നടപ്പാക്കുന്നത്. പുതിയ സംവിധാനം പരിചയപ്പെടുത്തതിനുള്ള  പരിശീലനങ്ങ ള്‍ മിക്ക സ്ഥലങ്ങളിലും പുര്‍ത്തിയായി കഴിഞ്ഞു. പ്രസിഡ ന്റ്, സെക്രട്ടറി,  അക്കൗണ്ടന്റ്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കാണ്  പരിശിലനം നല്‍കുന്നത്.

RELATED STORIES

Share it
Top