ട്രഷറിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കുത്തിയിരിപ്പ് സമരം

താമരശ്ശേരി: ട്രഷറിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കുത്തിയിരിപ്പ് സമരം. ഡിഡിഒ കോഡ് അനുവദിച്ചില്ലെന്നാരോപിച്ചാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ട്രഷറി ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സമരം ഒത്തു തീര്‍പ്പാക്കിയ ശേഷം വൈകിട്ട് ആറരയോടെയാണ് ട്രഷറി അടക്കാനായത്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഡിഡിഒ കോഡ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി താമരശ്ശേരി ജില്ലാ ട്രഷറി ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒന്നര മാസം മുമ്പാണ് ഡിഡിഒ കോഡിനായി അപേക്ഷ നല്‍കിയത്. കോഡ് ലഭിക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാനായി വൈകിട്ട് മൂന്നുമണിയോടെയാണ് മുരളി ട്രഷറി ഓഫീസില്‍ എത്തിയത്.  ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കാത്താണ് കാരണമായി പറയുന്നതെന്നും അനുമതി ഇല്ലാതെ തന്നെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കോഡ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് അഞ്ചുമണിക്ക് ട്രഷറി അടക്കാന്‍ ശ്രമിച്ചെങ്കിലും മുരളി പിന്‍മാറിയില്ല. തുടര്‍ന്ന് താമരശ്ശേരി എസ്‌ഐ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയും അഞ്ച് ദിവസത്തിനകം പ്രശ്—നത്തിന് പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തതിനാല്‍ വൈകിട്ട് ആറരയോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കോഴിക്കോട് ട്രഷറിയില്‍ നിന്നും കോഡ് അനുവദിച്ചത് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

RELATED STORIES

Share it
Top