ട്രക്കോമക്കെതിരേ യുദ്ധം

നേത്രരോഗങ്ങളില്‍ വളരെ ഗുരുതരമെന്നു കരുതാവുന്ന ഒന്നാണ് ട്രക്കോമ. തിമിരത്തില്‍ നിന്നു വ്യത്യസ്തമായി, പകരുന്ന രോഗമാണത്. സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ഈച്ചകളിലൂടെ പകരുന്ന ട്രക്കോമ ബാധിച്ചവര്‍ ക്രമേണ അന്ധരായിത്തീരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഇന്ത്യയടക്കം 41 രാജ്യങ്ങളിലായി 19 കോടി ആളുകളെയെങ്കിലും ട്രക്കോമ ബാധിച്ചിട്ടുണ്ട്. അതു കാരണം ഇതിനകം തന്നെ അന്ധരായവര്‍ 12 ലക്ഷത്തോളമുണ്ട്. അല്‍പം വൈകി ചികില്‍സ ലഭിച്ചവര്‍ക്ക് ഭാഗികമായി കാഴ്ച നിലനിര്‍ത്താന്‍ കഴിഞ്ഞു.
ട്രക്കോമയ്ക്കുള്ള ചികില്‍സ ലളിതമാണ്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി തിരിച്ചുപിടിക്കാന്‍ കഴിയും. കുറച്ചു ദിവസം ആന്റിബയോട്ടിക് കഴിക്കുന്നതോടെ രോഗം പൂര്‍ണമായി മാറുകയും ചെയ്യും.
സമയത്ത് രോഗം കണ്ടുപിടിക്കുന്നതാണ് പ്രധാന പ്രശ്‌നം. ലോകാരോഗ്യ സംഘടന 20 വര്‍ഷം മുമ്പ് ട്രക്കോമയ്‌ക്കെതിരായ ബോധവല്‍ക്കരണം തുടങ്ങിയതിന്റെ ഫലങ്ങള്‍ പല ദരിദ്ര രാജ്യങ്ങളിലും കാണാനുണ്ട്. കംബോഡിയ, ലാവോസ്, മെക്‌സിക്കോ, മൊറോക്കോ, ഒമാന്‍ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ ഈ രോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തു. ചൈന, ഗാംബിയ, ഇറാന്‍, ഇറാഖ്, മ്യാന്‍മര്‍ തുടങ്ങിയ നാടുകള്‍ തങ്ങള്‍ ട്രക്കോമ തുടച്ചുമാറ്റിയെന്ന് അവകാശപ്പെടുന്നു. ഈ പട്ടികയില്‍ ഏറ്റവും അവസാനം കയറിപ്പറ്റിയത് നേപ്പാളാണ്.

RELATED STORIES

Share it
Top