ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍, സമയം നിശ്ചയിച്ചിട്ടില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ്. ഇന്ത്യാ സന്ദര്‍ശനം ട്രംപിന്റെ തിരക്കുപിടിച്ച മറ്റു പരിപാടികളുടെ സമയക്രമത്തെ ആശ്രയിച്ചായിരിക്കും. അനുയോജ്യമായ സമയത്ത് അദ്ദേഹം ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ വകുപ്പിലെ തെക്കനേഷ്യന്‍ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ജനുവരിയില്‍ റിപബ്ലിക് ദിനാഘോഷത്തിന് ട്രംപ് എത്തുമോ എന്ന കാര്യം പറയാനാവില്ലെന്നായിരുന്നു ആലിസിന്റെ മറുപടി.

RELATED STORIES

Share it
Top