ട്രംപുമായി സിറിയ-ഇറാന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു: നെതന്യാഹു

തെല്‍ അവീവ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍  കൂടിക്കാഴ്ച നടത്താനിരിക്കെ സിറിയ-ഇറാന്‍ വിഷയങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
സിറിയയില്‍ അസദ് സൈന്യത്തിന്റെ വിമതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതു റഷ്യയാണ്. അതിര്‍ത്തി പ്രദേശങ്ങളിലൂടെ സിറിയന്‍ സൈനിക നീക്കം ഇസ്രയേല്‍ സര്‍ക്കാരിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്്. ഇറാനുമായും വളരെ അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യമാണു റഷ്യ. ഈ സാഹചര്യത്തിലാണു ട്രംപ്-നെതന്യാഹു ചര്‍ച്ച. ശനിയാഴ്ചയാണ് ഇരുനേതാക്കളും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതെന്നും സിറിയയും ഇറാനുമായി ബന്ധപ്പെട്ട് മേഖലയിലെ സുരക്ഷാ, നയതന്ത്ര പ്രശ്‌നങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായും ഇസ്രയേല്‍  വക്താവ് അറിയിച്ചു.

RELATED STORIES

Share it
Top