ട്രംപും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തിവത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സൗദി അറേബ്യ, ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപ് വത്തിക്കാനിലെത്തിയത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റും കുടുംബാംഗങ്ങളും സിസ്‌റ്റൈന്‍ ചാപ്പലും സെന്റ് പീറ്റേഴ്‌സ് ബസ്്‌ലിക്കയും സന്ദര്‍ശിച്ചു. ഇതാദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. കുടിയേറ്റം, കാലവസ്ഥാ വ്യതിയാനം, വധശിക്ഷ, ആയുധക്കച്ചവടം തുടങ്ങിയ മേഖലകളില്‍ ട്രംപിനെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് മാര്‍പാപ്പ. തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം നാറ്റോ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് ബ്രസല്‍സിലേക്കു പറന്നു.

RELATED STORIES

Share it
Top