ട്രംപിന്റെ നീക്കം പിന്തുടരില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും എംബസി മാറ്റാന്‍ നടപടിയെടുക്കുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപിന്റെ നീക്കം യുറോപ്യന്‍ രാജ്യങ്ങള്‍ പിന്തുടരില്ലെന്ന്്് ഇയു വിദേശകാര്യ മേധാവി ഫെഡറിക് മൊഗിരിണി.  ജറുസലേമിന്റെ കാര്യത്തില്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രസല്‍സിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ തീരുമാനത്തിനു യുറോപ്യന്‍ യൂനിയന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മൊഗിരിണി.   20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബ്രസല്‍സ് സന്ദര്‍ശിക്കുന്നത്.

RELATED STORIES

Share it
Top