ട്രംപിന്റെ നീക്കം അപലപനീയമെന്ന് റൗള്‍ കാസ്‌ട്രോഹവാന: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ശത്രുതാപരമായ വാചകമടിയെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. ക്യൂബക്കെതിരായ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ ട്രംപിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസുമായി ബഹുമാനപൂര്‍വമുള്ള ചര്‍ച്ചകള്‍ക്കു സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1962 മുതല്‍ യുഎസ് നടപ്പാക്കി വരുന്ന ഉപരോധം കടുപ്പിച്ച ട്രംപിന്റെ നീക്കത്തില്‍ അപലപിക്കുന്നതായി ക്യൂബന്‍ ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത റൗള്‍ കാസ്‌ട്രോയുടെ പ്രസ്താവനയില്‍ പറയുന്നു. യുഎസ്-ക്യൂബ സംഘര്‍ഷകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഭൂതകാലത്തിലെ ശത്രുതാപരമായ നിലപാടിലേക്കാണ് യുഎസ് തിരിച്ചുപോവുന്നത്. ക്യൂബയിലെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയെ മാറ്റാനുള്ള യുഎസിന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top