ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്ലിന് സെനറ്റിന്റെ അംഗീകാരം

വാഷിങ്ടണ്‍: യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതിപരിഷ്‌കരണ ബില്ലിന് സെനറ്റിന്റെ അംഗീകാരം. ട്രംപ് അധികാരത്തിലെത്തിയ ശേഷം നടത്തുന്ന സുപ്രധാന നിയമനിര്‍മാണം ബുധനാഴ്ച പുലര്‍ച്ചെ തലനാരിഴയ്ക്കാണ് അംഗീകരിക്കപ്പെട്ടത്.മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് ഇത്രയും വലിയൊരു പരിഷ്‌കരണം നികുതി ഘടനയില്‍ വരുന്നത്. കോര്‍പറേറ്റുകളും കുടുംബങ്ങളും അടക്കം നികുതി പരിധിയില്‍ വരുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ വരുമാന നികുതിയില്‍ അടുത്ത വര്‍ഷം മുതല്‍ ഇളവ് വരുന്നതാണ് ബില്ല്. 1.5 ട്രില്യണ്‍ ഡോളര്‍ നികുതി ഇളവാണ് മൊത്തത്തില്‍ നല്‍കുന്നത്. എന്നാല്‍, ബില്ല് സമ്പന്നര്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂവെന്നും കമ്മി ബജറ്റിന് കാരണമാവുമെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ബില്ല് പാസാവണമെങ്കില്‍ ജനപ്രതിനിധിസഭ വീണ്ടും അംഗീകാരം നല്‍കണം. ബില്ല് പാസായാല്‍ ട്രംപിന്റെ സുപ്രധാന വിജയമായിരിക്കും ഇത്. നേരത്തെ  ജനപ്രതിനിധിസഭ 203നെതിരേ 227 വോട്ടുകള്‍ക്ക് ബില്ല് അംഗീകരിച്ചിരുന്നു. എന്നാല്‍, സെനറ്റില്‍ മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബില്ല് അംഗീകരിക്കപ്പെട്ടത്്.

RELATED STORIES

Share it
Top