ട്രംപിന്റെ തീരുമാനം പ്രതിഷേധാര്‍ഹം

ആലപ്പുഴ: ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കി ട്രംപ് നടത്തിയ പ്രസ്താവന ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ആലപ്പുഴ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സെമറ്റിക് മതങ്ങളുടെ പുണ്യഭൂമിയായ ബൈത്തുല്‍ മുഖദ്ദിസ് ഉള്‍പ്പെടുന്ന ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കുന്നതിലൂടെ ട്രംപിന്റെ ഇസ്്്‌ലാം വിരുദ്ധ നയങ്ങള്‍ കൂടുതല്‍ ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും യോഗം കൂട്ടിച്ചേര്‍ത്തു. ലഹരി വിരുദ്ധ കാംപയിന്‍ നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ടി എ മെഹബൂബ് അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പിഎ ശിഹാബുദ്ദീന്‍ മുസ്്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുതുബ ജില്ലാ സെക്രട്ടറി എഎംഎം റഹ്്്മത്തുല്ല മുസ്്്‌ല്യാര്‍ വിഷയാവതരണം നടത്തി.

RELATED STORIES

Share it
Top