ട്രംപിന്റെ കോലം കത്തിച്ചു

കാസര്‍കോട്: ജറുസലേമിലേക്ക് ഇസ്രായേലിന്റെ തലസ്ഥാനം മാറ്റി സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ട്രംപിന്റെ കോലം കത്തിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, ബദിയടുക്ക ടൗണ്‍, മഞ്ഞംപാറ, മേല്‍പറമ്പ്, പള്ളിക്കര, മുട്ടുന്തല, ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കുമ്പള,  സീതാംഗോളി എന്നീ സ്ഥലങ്ങളിലാണ് കോലം കത്തിച്ചത്.
ഉപ്പളയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ യൂനുസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ഇബ്രാഹിം കോളിയടുക്കം, ഫാറൂഖ് തങ്ങള്‍, മംഗല്‍പാടി പഞ്ചായത്ത് അംഗം അബ്ദുര്‍ റഹ്മാന്‍ ബേക്കൂര്‍, തൗഫീഖ് ഉപ്പള, അസീസ് ഷേണി, അത്തീഖ് റഹ്മാന്‍ തൊട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

RELATED STORIES

Share it
Top