ട്രംപിനെ ജയിപ്പിച്ചതില്‍ ഖേദിക്കുന്നതായി ട്വിറ്റര്‍ സഹസ്ഥാപകന്‍ട്വിറ്ററില്ലായിരുന്നെങ്കില്‍ താന്‍ അധികാരത്തിലെത്തില്ലായിരുന്നെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഖേദപ്രകടനവുമായി ട്വിറ്ററിന്റെ സഹസ്ഥാപകന്‍. എല്ലാവരും തുറന്ന മനസ്സോടെ ആശയങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ ലോകം കൂടുതല്‍ നന്നാവുമെന്ന തന്റെ പ്രതീക്ഷ തെറ്റായിരുന്നെന്ന്  ഇവാന്‍ വില്യംസ് പറഞ്ഞു. ട്വിറ്ററിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും വയലന്‍സും ചെറുക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് വില്യംസ് ട്രംപിനിട്ടും ഒരു കൊട്ടു കൊടുത്തത്. ട്വിറ്ററില്ലായിരുന്നെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തെത്തില്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ എനിക്കതില്‍ ഖേദമുണ്ടെന്നായിരുന്നു വില്യംസിന്റെ വാക്കുകള്‍.

[related]

RELATED STORIES

Share it
Top