'ട്രംപിനെ അനുകൂലിച്ച ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ചു'

gayle
കാലിഫോര്‍ണിയ:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചതിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ചു.  കാലിഫോര്‍ണിയായിലെ ഗെയ്ല്‍ മാകോര്‍മിക്ക് എന്ന ഭാര്യയാണ് ഭര്‍ത്താവിന്റെ ട്രംപിനുള്ള പിന്തുണയുടെ പേരില്‍ തങ്ങളുടെ 22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലാണ് ഭര്‍ത്താവ് മാകോര്‍മിക്ക്(73) താന്‍ ട്രംപിനാണ് വോട്ട് ചെയ്യുകയെന്ന് പറഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഭര്‍ത്താവിന് ഗെയ്‌ലിന്റെ മറുപടി ഇതായിരുന്നു.കരാര്‍ അവസാനിച്ചു. ബന്ധം വേര്‍പ്പെടുത്തുന്നുവെന്നും.തുടര്‍ന്ന് ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം ഇവര്‍ മുന്‍ ജയില്‍ ഗാര്‍ഡ് കൂടിയായ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

_divorce_
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപ് വന്നതിന് ശേഷം  അമേരിക്കയിലെ 13 ശതമാനം കുടുംബങ്ങളും തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാറില്ലെന്ന് സര്‍വേകള്‍ ചൂണ്ടികാണിച്ചിരുന്നു. ട്രംപ് എന്ന വിഷയം കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നതാണ് ഇതിന് കാരണം.  റിപ്പബ്ലിക്ക് എന്ന പാര്‍ട്ടിയോടല്ല മറിച്ച് ട്രംപ് എന്ന വ്യക്തിയോടുള്ള വെറുപ്പാണ് ഇതിനു കാരണമെന്നും സര്‍വേ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top