ട്രംപിനു വേണ്ടി നിലകൊള്ളാനാവില്ല: ആപ്പിള്‍ മേധാവി

വാഷിങ്ടണ്‍: തനിക്ക് ട്രംപിനു വേണ്ടി നിലകൊള്ളാനാവില്ലെന്നും അദ്ദേഹം ജനങ്ങളോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്. ട്രംപിന്റെ നയങ്ങളെ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍പെട്ട ഒരംഗം പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്കു കഴിയില്ലെന്നു തനിക്കുറപ്പുണ്ടെന്നും സ്റ്റീവ് വോസ്‌നിയാക് പറഞ്ഞു. പ്രസിഡന്റിന്റെ സ്വീകാര്യത 38.4 ആയി കുറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനസമ്മിതി കുറഞ്ഞ പ്രസിഡന്റാണദ്ദേഹം. ധാരാളം സ്ത്രീകള്‍ അദ്ദേഹത്തിനെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിച്ചിട്ടുണ്ടെന്നും വോസ്‌നിയാക് പറഞ്ഞു.

RELATED STORIES

Share it
Top