ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ രാജിവച്ചു

വാഷിംഗ്ടണ്‍: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഫീലി രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. പ്രസിഡന്റിന്റെ പല നയങ്ങളോടും യോജിക്കാന്‍ സാധിക്കുന്നില്ലെന്നും ഫീലി പറഞ്ഞു.ഈ സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യംഅമേരിക്കന്‍ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. എന്നാല്‍ വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ്ഹൗസ് വിശദീകരണം.

RELATED STORIES

Share it
Top