ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്് പരാതി

കാസര്‍കോട്്്: കാഞ്ഞങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് ട്യുഷന്‍ സെന്ററില്‍ വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ട്യൂഷന്‍ സെന്റര്‍ മാനേജര്‍ ഹൊസ്ദുര്‍ഗ് ബല്ലയിലെ ബാബുരാജിനെതിരേ ഹൊസ്ദുര്‍ഗ് പോലിസ് പോക്്‌സോ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തെകുറിച്ച്് മാതാപിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ പോയി അന്വേഷിച്ചപ്പോള്‍ പ്രതി കര്‍ണാടകയിലേക്ക് കടന്നിരിക്കുകയാണെന്നുള്ള മറുപടിയാണ് ലഭിച്ചത്. ഇത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പ്രതിയെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒന്നിന് വൈകീട്ട് നാലരയ്ക്കും അഞ്ചരയക്കും ഇടയിലാണ് ട്യുഷന്‍ സെന്ററില്‍ വച്ച് 13 കാരനായ വിദ്യാര്‍ഥിയെ മാനേജര്‍ വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്യൂഷന്‍ സെന്ററില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും കുട്ടിക്കെതിരേ കള്ളക്കേസ് ചുമത്താന്‍ ശ്രമം നടക്കുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററില്‍ നിരവധി കുട്ടികള്‍ പീഡനത്തിനിരയാകുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മാനേജറെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top