ട്യൂഷന്‍ ക്ലാസിനു പോയ വിദ്യാര്‍ഥിനികളെ കാണാതായി

മാതമംഗലം: ട്യൂഷന്‍ ക്ലാസിനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെ കാണാനില്ലെന്നു പരാതി.മാതമംഗലം തുഭത്തടത്തെ കോമരം കണ്ണന്റെ മകള്‍ ഐശ്വര്യ(20), പെരിങ്ങോം ഫയര്‍സ്‌റ്റേഷനിലെ ജീവനക്കാരന്‍ ശംഖുവിരിത്തിയില്‍ ശ്രീനിവാസന്റെ മകള്‍ അനശ്വര(13) എന്നിവരെയാണ് ഞായറാഴ്ച കാണാതായത്. അയല്‍വാസികളായ ഇവര്‍ ട്യൂഷന്‍ ക്ലാസിനെന്നു പറഞ്ഞ് രീവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എടാട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനശ്വര. പയ്യന്നൂര്‍ ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ഥിനിയാണ്. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ട്യൂഷന്‍ സെന്ററില്‍ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊരിങ്ങോം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐശ്വര്യയുടെ മൊബൈല്‍ സ്വിച്ച് ചെയ്ത് വീട്ടില്‍ വച്ച നിലയില്‍ കണ്ടെത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9744842564, 9656006362, 9847735773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top