ടോള്‍ പിരിവുനീക്കം ഉപേക്ഷിക്കണമെന്ന്

ആലപ്പുഴ: ബൈപ്പാസില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ജനതാദള്‍(എസ്) ആലപ്പുഴ ജില്ലാസെക്രട്ടറി പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. നാല്  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജനതാ സര്‍ക്കാര്‍ ആരംഭിച്ച ബൈപ്പാസ് പദ്ധതി കേന്ദ്രത്തില്‍ മാറിമാറി വന്ന യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ബോധപൂര്‍വ്വം അവഗണിച്ചതും ജനപ്രതിനിധികളുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് പണികള്‍ വൈകുന്നതിനും കൂടതല്‍ പണം ചെലവഴിക്കുന്നതിനും ഇടയായത്.സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുനിന്നും തെക്കേ അറ്റത്തെ തലസ്ഥാനത്തേക്ക് ഒരു ആവശ്യത്തിന് വരുന്ന സാധാരണക്കാരനില്‍നിന്ന് നാല് സ്ഥാനങ്ങളില്‍ റോഡ് സുരക്ഷാക്രമീകരണത്തിന്റെ പേരില്‍ പിരിക്കുന്ന വാഹനനികുതികള്‍ക്ക് പുറമേ അധികനികുതിയായി ടോള്‍ കൂടി പിരിക്കുന്നതില്‍ നീതികരണമില്ലെന്നും, ഇത് കടുത്ത ജനവഞ്ചനയാണെന്നും, ഈ സര്‍ക്കാര്‍ വഞ്ചനയ്‌ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. ആലപ്പുഴക്കാര്‍ക്ക് അന്യമായി ആകാശത്തുകൂടി കടന്നുപോകുന്ന ഈ ആകാശബൈപ്പാസുകൊണ്ട് ജില്ലയുടെ തെക്കും വടക്കുമുള്ള ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്നും ഇതൊരു കാഴ്ചവസ്തുവായി മാത്രമേ കാണാന്‍ കഴിയൂവെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

RELATED STORIES

Share it
Top