ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തി ചായ: റെയില്‍വേ പിഴയിട്ടു

ഹൈദരാബാദ്:  ട്രെയിനി ല്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ചായയില്‍ ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തിയ സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേ നടപടിയെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ സെന്‍ട്രല്‍-ഹൈദരാബാദ് ചാര്‍മിനര്‍ എക്‌സ്പ്രസ്സില്‍ ചായ വില്‍പനക്കാരന്‍ ചായയില്‍ ടോയ്‌ലറ്റ് വെള്ളം കലര്‍ത്തിയ സംഭവത്തിലാണ് ഒരു ലക്ഷം രൂപ പിഴയിട്ടത്.
ചായ വില്‍പനക്കാരന്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതും വെള്ളമെടുക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം അന്വേഷിക്കാന്‍ ദക്ഷിണ റെയില്‍വേ തയ്യാറായത്. തുടര്‍ന്ന് കരാറുകാരന്‍ പി ശിവപ്രസാദിനെതിരേ പിഴ ചുമത്തുകയായിരുന്നു.

RELATED STORIES

Share it
Top