ടോട്ടനം - യുവന്റസ് സമാസമം; സിറ്റിക്ക് അനായാസ ജയം


ടുറിന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന യുവന്റസ് - ടോട്ടനം മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ യുവന്റസിന് വേണടി ഹിഗ്വെയ്ന്‍ (2, 9) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ടോട്ടനത്തിനായി ഹാരി കെയ്‌നും (35), ക്രിസ്റ്റിയന്‍ എറിക്‌സനും (71) വലകുലുക്കി. ഒന്നാം പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ ഹിഗ്വെയ്ന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയതാണ് യുവന്റസിന് തിരിച്ചടിയായത്.
മറ്റൊരു മല്‍സരത്തില്‍ സ്വിസ് ക്ലബ്ബ് ബേസലിനെ ഇംഗ്ലീഷ് കരുത്തന്‍മാരായ  മാഞ്ചസ്റ്റര്‍ സിറ്റി നാലു ഗോളിന് മുക്കി. ആദ്യാവസാന സര്‍വാധിപത്യ പ്രകടനം പുറത്തെടുത്ത സിറ്റിക്കുവേണ്ടി ഗുണ്ടോകന്‍  (14, 53) ഇരട്ട ഗോളുകള്‍ നേടി. ബെര്‍ണാഡോ സില്‍വ (18), സെര്‍ജിയോ അഗ്യൂറോ (23) എന്നിവരും സിറ്റിക്കായി വലകുലുക്കി.

RELATED STORIES

Share it
Top