ടൊറന്റോയില്‍ വെടിവയ്പ്: 2 പേര്‍ കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറാന്റോയില്‍ അജ്ഞാതന്റെ വെടിയേറ്റു രണ്ടു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടു വയസ്സുകാരിയും ഉള്‍പ്പെടും. ഗ്രീക്ക്് ടൗണിലെ റസ്‌റ്റോറന്റില്‍ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണു വെടിവയ്പുണ്ടായത്. ആളുകള്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി സ്വയംവെടിയുതിര്‍ത്തു മരിച്ചു. കറുത്ത വസ്ത്രങ്ങളും തൊപ്പിയും ധരിച്ച്് ബാഗുമായെത്തിയ വെളുത്ത വര്‍ഗക്കാരനായ ഒരാള്‍ റസ്റ്റോറന്റില്‍ അവധി ആഘോഷിക്കാനെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ലഭ്യമായിട്ടുണ്ട്്.

RELATED STORIES

Share it
Top