ടൈറ്റാനിക് ബിജു കാപ്പാ പ്രകാരം അറസ്റ്റില്‍

കൊച്ചി: കേരളത്തില്‍ അങ്ങോളമിങ്ങോളം
കൊല്ലം കുണ്ടറ ഇളമ്പല്ലൂര്‍ അമ്പിപൊയ്ക പികെപി കവല ലക്ഷം വീട് കോളനി അഞ്ചാം നമ്പര്‍ വീട്ടില്‍  ബിജു (ടൈറ്റാനിക് ബിജു) ഷമീറിനെ (37) കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമം 2007 പ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിവന്ന ബിജുവിനെ അറസ്റ്റ് ചെയ്തു അഞ്ച് കേസുകളില്‍ ശിക്ഷിച്ചിരുന്നു.
തുടര്‍ന്നും സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പല മോഷണക്കേസുകളിലും മോഷണ ശ്രമങ്ങളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനുള്ള റിപോര്‍ട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എംപി ദിനേശ് ഐപിഎസ് എറണാകുളം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.
തുടര്‍ന്ന് റിപോര്‍ട്ട് പരിശോധിച്ച ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല ഐഎഎസ് ആണ് ബിജുവിനെ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവായത്.
ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പരിഗണിച്ചു ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം എസിപി കെ ലാല്‍ജിയുടെ മേല്‍ നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജോസഫ് സാജന്‍, കടവന്ത്ര എസ് ഐ മാരായ വിനോജ്, കിരണ്‍ എസ്, എസ്‌സിപിഒ വിനോദ് കൃഷ്്ണ,  സുജീഷ്, ധീരജ്, ഷാജി, സിപിഒ മാരായ അനില്‍കുമാര്‍, അനീഷ്, എബി സുരേന്ദ്രന്‍ എന്നിവര്‍ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരു വര്‍ഷമാണ് തടങ്കല്‍ കാലാവധി.

RELATED STORIES

Share it
Top