ടൈപ്പ് 3 ഡെങ്കി വൈറസ്; ആരോഗ്യ വകുപ്പ് ജാഗ്രതയില്‍പത്തനംതിട്ട: സംസ്ഥാനത്ത് ഡെങ്കി ടൈപ്പ് 3 വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ജില്ലയില്‍നിന്ന് പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിട്ടിരുന്നു. ഇതില്‍ ഒരെണ്ണത്തിലാണ് കഴിഞ്ഞദിവസം ടൈപ്പ് 3 ഇനം വൈറസുള്ളതെന്ന് കണ്ടെത്തിയത്. റാന്നിയിലെ നാറാണംമൂഴി പഞ്ചായത്തില്‍ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. തലച്ചോറിനെ വേഗം ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചികില്‍സ ഫലപ്രദമായില്ലെങ്കില്‍ മരണം സംഭവിക്കാം. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു.

RELATED STORIES

Share it
Top