ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍-നിശബ്ദത ഭേദിച്ചവര്‍ക്ഈ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ മീ റ്റൂ കാംപെയിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്ക്. കഴിഞ്ഞ ഒക്ടോബറിലാണ് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ തങ്ങള്‍ ഇരയായ ലൈംഗിക ചൂഷണങ്ങള്‍ മീ റ്റൂ എന്ന ഇന്റര്‍നെറ്റ് കാംപെയിന്‍ വഴി തുറന്ന് പറഞ്ഞ് മുന്നോട്ടു വന്നത്. സൈലന്‍സ് ബ്രേക്കേഴ്‌സ് എന്നാണ് ടൈം മാഗസിന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രികളെ വിശേഷിപ്പിച്ചത്.
ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റിനെതിരെ ആരോപിക്കപ്പെട്ട ലൈംഗിക പീഡനത്തെത്തുടര്‍ന്ന് സ്ത്രീകള്‍ അതുവരെയുണ്ടായ നിശബ്ദതകളെ ഭേദിച്ചു രംഗത്തെത്തുകയായിരുന്നു. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും തങ്ങള്‍ അനുഭവിച്ചു പോന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇവരെയാണ് ടൈം മാഗസിന്‍ ''പേഴ്‌സണ്‍ ഓഫ് ദി ഇയര്‍'' ആയി തിരഞ്ഞെടുത്ത് ആദരിക്കുന്നത്. ആഷ്‌ലി ജുഡ്, ഗായിഗ ടയ്‌ലര്‍ സ്വിഫ്റ്റ്, മുന്‍ ഊബര്‍ െ്രെഡവറായ സൂസന്‍ ഫൗളര്‍, മുഖം കാണിക്കാത്ത ഒരു സ്ത്രീ എന്നിവരാണ് ഈ ലക്കത്തെ ടൈം മാഗസിന്റെ കവര്‍ ചിത്രമായത്.

RELATED STORIES

Share it
Top