ടേബിള്‍ ടെന്നിസ്: ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്തു

കൊച്ചി: കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനെ അയോഗ്യരാക്കി ഫെഡറേഷന് ചുമതലകള്‍ കൈമാറിയ ടേബിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന അസോസിയേഷന്‍. നിലവിലെ നിയമങ്ങള്‍ അട്ടിമറിച്ചാണ് ടേബിള്‍ ടെന്നിസ് ഫെഡറേഷനെ നിയോഗിച്ചതെന്ന അസോസിയേഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ടേബിള്‍ ടെന്നിസ് കായിക മേഖലയ്ക്ക് നിരവധി പ്രതിസന്ധികള്‍ സമ്മാനിച്ച ഓള്‍ ഇന്ത്യ ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ നടപടികള്‍ക്ക് ഇതോടെ താല്‍ക്കാലിക അവസാനമായി. സംസ്ഥാന സ്‌പോ ര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനെ ചട്ടവിരുദ്ധമായാണ് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ പുറത്താക്കിയത്. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി.

RELATED STORIES

Share it
Top