ടെസ്റ്റ് റാങ്കിങ്; വില്യംസന്‍ മൂന്നാമത്, ട്രന്റ് ബോള്‍ട്ടിനും നേട്ടംദുബയ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസന്‍ ഒരു സ്ഥാനം മുന്നോട്ടുകയറി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡീന്‍ എല്‍ഗര്‍ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ാം സ്ഥാനത്തേക്കുയര്‍ന്നു.നായകന്‍ വിരാട് കോഹ്‌ലിയും ചേതശ്വര്‍ പുജാരയുമാണ് ബാറ്റിങ് റാങ്കിങില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. കോഹ്‌ലി രണ്ടാമതും, പുജാര ഏഴാം സ്ഥാനത്തുമാണ്.
ബൗളിങില്‍ ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനും നേട്ടമുണ്ടായി. ഇംഗ്ലണ്ടിനും ആസ്‌ത്രേലിയയ്ക്കും എതിരെയുള്ള തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരെയും റാങ്കിങില്‍ കുതിച്ചുയരാന്‍ പ്രേരിപ്പിച്ചത.്
ഓക്്‌ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി അവരെ നാണം കെടുത്തിയ  ബോള്‍ട്ട് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളര്‍മാരുടെ റാങ്കിങില്‍ ഏഴാം സ്ഥാനത്തെത്തി. ആസ്‌ത്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ മോര്‍ണി മോര്‍ക്കലും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്.  നിലവില്‍ ആറാം സ്ഥാനത്താണ് മോര്‍ക്കല്‍.
ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജ മൂന്നാമതും അശ്വിന്‍ നാലാമതുമുണ്ട്.

RELATED STORIES

Share it
Top