ടെലികോം: 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ 60,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കേന്ദ്ര ടെലികോം മേഖലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് അതിവിദൂരമല്ലെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തന്നെ ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നുമാണ് സൂചന. ടെലികോം മേഖലയുടെ സംയോജനമാണ് ഇത്രയധികം പേരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാവുന്നത്.
ടെലികോം മേഖലകളുടെ സംയോജനത്തിന്റെ ഭാഗമായി തൊഴിലാളികളെ വെട്ടിച്ചുരുക്കാന്‍ ഈ മേഖല നിര്‍ബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടെലികോം കമ്പനികളുടെ വരുമാനവും ലാഭക്ഷമതയും വിലവര്‍ധനമൂലം ഇല്ലാതായി. ചില കമ്പനികള്‍ മറ്റുള്ള കമ്പനികളുമായി ലയിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
ടെലികോം മേഖലയിലെ 65,000 തൊഴിലാളികള്‍ക്ക് മാര്‍ച്ച് 31നകം ജോലി നഷ്ടപ്പെടുമെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.

RELATED STORIES

Share it
Top